മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്, പുതിയ അക്രഡിറ്റേഷന്‍ കാര്‍ഡിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ അക്രഡിറ്റേഷന്‍ കാര്‍ഡിനായി മാര്‍ച്ച് 31 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കാം. ുൃറ.സലൃമഹമ.ഴീ്.ശി ല്‍ മീഡിയ വിഭാഗത്തിലെ ഫോംസ് വിന്‍ഡോയില്‍ നിന്ന് ഇരു വിഭാഗം അക്രഡിറ്റേഷന്‍ കാര്‍ഡുകള്‍ക്കുമുള്ള അപേക്ഷാ ഫോം ലഭിക്കും. എഡിറ്റോറിയലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതേ പേരിലും ബ്യൂറോകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മീഡിയ അക്രഡിറ്റേഷന്‍ എന്ന പേരിലും പ്രത്യേകം ഫോമുകളാണുള്ളത്. ഫോമുകളുടെ അവസാനം അനക്‌സര്‍ - കകക ല്‍ നിബന്ധനകള്‍ ചേര്‍ത്തിട്ടുണ്ട്. വകുപ്പിലേക്ക് അയയ്ക്കുന്ന അപേക്ഷകളില്‍ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മേല്‍പറഞ്ഞ സൈറ്റിലൂടെ രേഖകളും ഫോട്ടോയും ഒപ്പും നല്‍കിയ അപേക്ഷയിലെ വിവരങ്ങളും
അപ് ലോഡ് ചെയ്യേണ്ടതാണ്. അതിനു ശേഷം അന്തിമ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സെല്‍ഫ് അറ്റസ്റ്റഡ് പകര്‍പ്പുകളാണ് വേണ്ടത്.
ആവശ്യമുള്ള രേഖകള്‍
1. അപേക്ഷ
2. നിയമന ഉത്തരവ്
3. കണ്‍ഫര്‍മേഷന്‍ ഉത്തരവ്
4. പ്രമോഷന്‍ ഉത്തരവ്
5. വയസ്സ് തെളിയിക്കുന്ന രേഖ
6. വിദ്യാഭ്യാസ യോഗ്യത
7. സാലറി സ്ലിപ്പ്
8. പി.എഫ് അടയ്ക്കുന്ന സ്ലിപ്പ്
9. ഫോട്ടോ രണ്ട് എണ്ണം
10. വിലാസം തെളിയിക്കുന്ന രേഖ
11. അധികമായി എന്തെങ്കിലും രേഖ
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പാലക്കാട്
- Log in to post comments