Post Category
അങ്കണവാടി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു
തൃക്കടീരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു. തൃക്കടീരി തിരുവളയനാട് ക്ഷേത്ര ദേവി പ്രസാദം ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പി ലതിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.മുസ്തഫ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റിചെയർപേഴ്സൺ ജയലക്ഷ്മി, മെമ്പർമാരായ
ബിന്ദു ,ആബിദ് , അബ്ബാസ്
നാരായണൻകുട്ടി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്.
23 അങ്കണവാടികളിൽ നിന്നായി 175 ഓളം കുട്ടികൾ പങ്കെടുത്തു.
ഉദ്ഘാടന വേളയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഗ്രാമപഞ്ചായത്തിനെ ശിശു സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു.
date
- Log in to post comments