"തൂവൽ സ്പർശം 2025" : പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തും വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി "തൂവൽ സ്പർശം 2025" പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായ കുടുംബസംഗമത്തിന്റെ ഉദ്ഘാടനം എ.രാജ എം എൽ എ നിർവഹിച്ചു.
ആയിരം ഏക്കർ സെന്റ് തോമസ് ചർച്ച് പാരീഷ് ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി ജോഷി അധ്യക്ഷത വഹിച്ചു.പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസ് പാലിയേറ്റീവ് സന്ദേശം നൽകി. പാലിയേറ്റീവ് നേഴ്സ് ഇ.വി സ്മിത പാലിയേറ്റീവ് റിപ്പോർട്ട് അവതരിപ്പിച്ചു.
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെമ്പർന്മാർ, മെഡിക്കൽ ഓഫീസർ ഡോ. സെബിൻ കുരുവിള, കുടുംബരോഗ്യ കേന്ദ്ര ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ, പാലിയേറ്റീവ് ജീവനക്കാർ, പാലിയേറ്റീവ് കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
ഫോട്ടോ: വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തും വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച "തൂവൽ സ്പർശം 2025" പാലിയേറ്റീവ് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം എ.രാജ എം എൽ എ നിർവഹിക്കുന്നു
- Log in to post comments