Skip to main content

ജില്ലയിലെ ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് സ്വകാര്യമേഖലയുടെ സഹായം

 

 

ഇടുക്കി ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്വകാര്യമേഖലയിൽ നിന്ന് ജില്ലാഭരണകൂടത്തിന് സഹായം. മൂന്നാർ ആസ്ഥാനമായുള്ള കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ ടാറ്റ സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് ഒരു കോടി രൂപ മൂല്യമുള്ള വിവിധ ഉപകരണങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറി.

കലക്ടറേറ്റ് കോൺഫററൻസ് ഹാളിൽ നടന്ന പരിപാടിയിൽ ടെന്റുകൾ, പോർട്ടബിൾ ഇൻഫ്ലറ്റബിൾ ലൈറ്റുകൾ, ജനറേറ്ററുകൾ, മെഗാഫോണുകൾ, സ്ട്രെച്ചറുകൾ, പിപിഇ, സെർച്ച് ലൈറ്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ എന്നിവയുൾപ്പെടെ 22 ഉപകരണ സംവിധാനങ്ങളാണ് കൈമാറിയത്.ഇവ ജില്ലയിലെ അഞ്ച് താലൂക്കുകളിൽ വിതരണം ചെയ്യും.

 

ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി,മൂന്നാർ കെഡിഎച്ച്പി കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കെ. മാത്യു എബ്രഹാം, എഡിഎം ഷൈജു ജേക്കബ്,ടാറ്റാ സൺസ് ലിമിറ്റഡ് ക്ലസ്റ്റർ ഹെഡ് ശ്രീരംഗ് ധാവലെ. ടാറ്റാ സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് ദുരന്തനിവാരണ വിഭാഗം മാനേജർ സുമേദ്, കെഡിഎച്ച്പി ഡെപ്യൂട്ടി ജനറൽ മാനേജർ സഞ്ജിത് പി രാജു സീനിയർ മാനേജർ ജോസഫ് കണ്ടോത്ത്, ജില്ലാ ഹസാർഡ് അനലിസ്റ്റ് രാജീവ് ടി ആർ , എൻഡിആർഎഫ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ, ആപ്ദ മിത്ര, സിവിൽ ഡിഫൻസ്, ഡിഇഒസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

ജില്ലയിലെ അഞ്ച് താലൂക്കുകളിലായുള്ള ആപ്തമിത്ര, സിവിൽ ഡിഫൻസ് വളണ്ടിയർമാർ , താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഉദ്യോഗസ്ഥർ എന്നിവർക്കായി പരിശീലന പരിപാടിയും ഇതോടനുബനബന്ധിച്ച് നടത്തിയിരുന്നു.അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാൻ തയ്യാറാകുന്നതിൽ കമ്മ്യൂണിറ്റി വളണ്ടിയർമാരുടെ ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം.കമാൻഡർ റാം ബാബുവിന്റെയും താലൂക്ക് തലത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ ടീമുകളുടെയും നേതൃത്വത്തിൽ ആരക്കോണം എൻഡിആർഎഫ് ബെറ്റാലിയനാണ് പരിശിലീനം നൽകിയത്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ്,ടാറ്റ സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

date