Skip to main content

ടിപ്പർ ലോറികൾ സമയക്രമം പാലിക്കുകയും അപകടഭീഷണി ഒഴിവാക്കുകയും വേണമെന്ന് ജില്ലാ കളക്ടർ

ജില്ലയിൽ ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഗതാഗത സമയക്രമം കൃത്യമായി പാലിക്കപ്പെടുകയും അപകട ഭീഷണി ഒഴിവാക്കുകയും വേണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വരിവരിയായി ഇത്തരം വാഹനങ്ങൾ കയറ്റം കയറുന്നത് അപകടഭീഷണി സൃഷ്ടിക്കുന്നു. സ്ക്കൂൾ,കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്തും പ്രാദേശിക സാഹചര്യം പരിഗണിച്ചും ഇത്തരം വാഹനങ്ങൾ  സഞ്ചരിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട് . രാവിലെ 8.30 മുതൽ 10  മണി വരെയും വൈകിട്ട് 4  മുതൽ 5 വരെയും  നിരത്തിലിറങ്ങാൻ പാടില്ല. താഴ്വാരത്തുനിന്ന് യാത്രാനിരോധനമുള്ള സമയത്ത് സഞ്ചരിച്ച്  പാറേമാവിനടുത്ത് എത്തിയ ലോറികളെയാണ് കഴിഞ്ഞ ദിവസം തടഞ്ഞത്. ഇത്തരത്തിൽ സമയക്രമം പാലിക്കാതെ നിരവധി ലോറികൾ ഹൈറേഞ്ച് കയറുന്നതായും ചെറിയ വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുന്നതായും പരാതി ലഭിച്ചിരുന്നു. മാത്രമല്ല പാസിൽ കാണിച്ചിരിക്കുന്ന സ്ഥലത്തേക്കല്ല ലോറികളുടെ സഞ്ചാരമെന്നതും  തടഞ്ഞതിന് കാരണമാണ്.

1988 ലെ മോട്ടോർ വാഹന നിയമം വകുപ്പ് 115 പ്രകാരം അതത്  ജില്ലാ കളക്ടർമാരെ സർക്കാർ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.  

date