Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള രാമവര്‍മ്മപുരം ഗവണ്‍മെന്റ് മഹിളാ മന്ദിരത്തില്‍ മുറിച്ച് സൂക്ഷിച്ചിട്ടുള്ള മുള്ളന്‍കൈനി മരകഷ്ണങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 2585 രൂപയാണ് മതിപ്പുവില. ക്വട്ടേഷനുകള്‍ ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് മൂന്നിനകം ലഭിക്കണം. ക്വട്ടേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും മരക്കഷണങ്ങള്‍ നേരിട്ട് പരിശോധിക്കുന്നതിനും പ്രവൃത്തി ദിവസങ്ങളില്‍ ചില്‍ഡ്രന്‍സ് ഹോം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2337794
date
- Log in to post comments