അളഗപ്പനഗർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
അളഗപ്പ നഗർ ഗവൺമെൻ്റ് ഹൈസ്കൂൾ പുതിയ കെട്ടിടം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള പൊതു വിദ്യാഭ്യാസ വകുപ്പ് 2018-2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടത്തിൻ്റെ നിർമാണം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വിഎസ് പ്രിൻസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെഎം ചന്ദ്രൻ മുഖ്യാതിഥിയായി. അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ രാജേശ്വരി ഉപഹാര സമർപ്പണം നടത്തി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയർ സന്തോഷ് കുമാർ ടി. കെ. റിപ്പോർട്ട് അവതരിപ്പിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ സദാശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി വിത്സൺ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഭാഗ്യവതി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ജോൺ, വാർഡ് മെമ്പർ ദിനിൽ പാലപ്പറമ്പിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
എ കെ അജിതാകുമാരി, വിദ്യാഭ്യാസ ഓഫീസർ എ അൻസാർ കെ. എ.എസ്, എസ് എസ് കെ കോർഡിനേറ്റർ ഡോ. ബിനോയ് ഇ.ജെ, വിദ്യാകിരണം കോർഡിനേറ്റർ രമേഷ് എൻ കെ, ചേർപ്പ് എ.ഇ.ഒ എം.വി സുനിൽകുമാർ, പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. റോയ് തോമസ് പി എക്സ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിമ്മി ജോസ് മഞ്ഞളി, സോജൻ ജോസഫ്, അനൂപ് കെ. ആർ, സന്ദീപ് കെ.ബി, സ്കൂൾ പ്രധാനാധ്യാപിക സിനി എം. കുര്യാക്കോസ്, പി ടി എ പ്രസിഡൻ്റ് ശാലിനി എസ്, സിമിലി അജു, ഡേവിസ് വറീത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സിനി എം കുര്യാക്കോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ എം ബി സജീഷ് നന്ദി രേഖപ്പെടുത്തി.
- Log in to post comments