Skip to main content

വായനശാലകൾക്ക് കമ്പ്യൂട്ടറും പ്രിൻ്ററും വിതരണം ചെയ്തു

 

വായനശാലകളുടെ ആധുനികവത്കരണവും ഡിജിറ്റലൈസേഷനും ലക്ഷ്യമിട്ട് വടക്കാഞ്ചേരി നഗരസഭയിലെ വായനശാലകൾക്ക് കമ്പ്യൂട്ടറും പ്രിൻ്ററും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. നഗരസഭയിലെ ഗ്രാമീണ വായനശാല കുമ്പളങ്ങാട്, ഗ്രാമീണ വായനശാല കുമരനെല്ലൂർ, ഹർഷൻ പൊതുവായനശാല മാരാത്ത്‌കുന്ന്, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ സ്മാരക വായനശാല എങ്കക്കാട്, ശ്രീ കേരളവർമ്മ പൊതുവായനശാല വടക്കാഞ്ചേരി, തരംഗിണി ഗ്രാമീണ വായനശാല മംഗലം, ഗ്രാമീണ വായനശാല പാർളിക്കാട്, ഗ്രാമീണ വായനശാല മിണാലൂർ, ഇ കെ എൻ ഗ്രന്ഥശാല ആര്യംപാടം, അനന്തനാരായണ അയ്യർ സ്മാരക ഗ്രാമീണ വായനശാല പുതുരുത്തി, ഗ്രാമീണ വായനശാല പെരിങ്ങണ്ടൂർ, ഗ്രാമീണ വായനശാല മുണ്ടത്തിക്കോട് എന്നീ 12 വായന ശാലകൾക്കാണ് ഉപകരണങ്ങൾ നൽകിയത്.

 

നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ഒ ആർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ ജമീലാബി എ എം , സ്വപ്ന ശശി, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, ലൈബ്രറി കൗൺസിൽ ജില്ലാ ജോ. സെക്രട്ടറി വി മുരളി, തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ കെ ജയപ്രകാശ്, നഗരസഭ കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date