Post Category
നിഷ് ഓൺലൈൻ സെമിനാർ മാർച്ച് 19ന്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങും സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി ഭിന്നശേഷിക്കാർക്കായി സമഗ്ര ആർത്തവാരോഗ്യ വിദ്യാഭ്യാസം എന്ന വിഷയത്തിൽ മാർച്ച് 19ന് വെബ്ബിനാർ നടത്തും. രാവിലെ 10.30 മുതൽ 11.45 വരെ ഗൂഗിൾ മീറ്റിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന വെബ്ബിനാറിൽ സൈക്കോളജിസ്റ്റ് ഡോ. ഹേന എൻ എൻ നേതൃത്വം നൽകും. സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer കൂടുതൽ വിവരങ്ങൾക്ക്: 91-471-2596919/ 8848683261, വെബ്‌സൈറ്റ്: www.nidas.nish.ac.in/ .
പി.എൻ.എക്സ് 1167/2025
date
- Log in to post comments