കുടുംബശ്രീ ജില്ലാ മിഷൻ പൂർവ്വ വിദ്യാർഥി സംഗമം 'റിട്രേസ് 2025' സംഘടിപ്പിച്ചു
കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ ഭാഗമായി പൂർവ്വ വിദ്യാർഥി സംഗമം 'റിട്രേസ് 2025' സംഘടിപ്പിച്ചു.
മുൻ എം.പി എ.എം ആരിഫ് ആലപ്പുഴ പഗോഡ റിസോർട്ടിൽ നടന്ന പരിപാടി
ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് ട്രെയിനർ അരുൺ ജോസ് ലൈഫ് സ്കിൽസ് ആൻഡ് മോട്ടിവേഷൻ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പൂർവ വിദ്യാർഥികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, കുട്ടനാട് ഇടന്തല കൂട്ടത്തിന്റെ ചെണ്ട- നാടൻ പാട്ട് ഫ്യൂഷനും പരിപാടിയുടെ ഭാഗമായി നടന്നു.
ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജർ നീനു ജോസ്,
കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി ടെസ്സി ബേബി, എം.ജി സുരേഷ്, സോഫിയ അഗസ്റ്റിൻ, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയ പൂർവ്വ വിദ്യാർഥികൾ, സി.ഡി.എസ് ചെയർപേഴ്സൺമാർ, ഡി.ഡി.യു.ജി.കെ.വൈ ട്രെയിനിങ് സെന്റർ പ്രതിനിധികൾ, ജില്ലാ മിഷൻ സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments