എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് മാറ്റല്‍: ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 17 മുതല്‍ 23 വരെ
കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിലവില്‍ 516 സീറ്റുകള്‍ ലഭ്യമാണെന്നും, കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റ് തെരഞ്ഞെടുക്കപ്പെട്ടവരില്‍ എമ്പാര്‍ക്കേഷന്‍ പോയിന്റ് മാറ്റാനാഗ്രഹിക്കുന്നവരില്‍ 516 പേരെ കണ്ണൂരിലേക്ക് മാറ്റാന്‍ കഴിയുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ഇതിനായി കോഴിക്കോട് നിന്ന് കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റിലേക്ക് മാറുന്നതിന് യോഗ്യരായ ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിക്കുന്നു. 2025 മാര്‍ച്ച് 17 മുതല്‍ 2025 മാര്‍ച്ച് 23 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. നിലവില്‍ ഹജ്ജ് അപേക്ഷയില്‍ ഒന്നാമത്തെ ഒപ്ഷന്‍ കോഴിക്കോടും രണ്ടാമത്തെ ഒപ്ഷന്‍ കണ്ണൂരും നല്‍കിയവര്‍ക്ക് മാത്രമാണ് ഈ അവസരം നല്‍കുക. അപേക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഉപയോഗിച്ച യുസര്‍ ഐ.ഡി.യും പാസ്വേര്‍ഡുമാണ് ഉപയോഗിക്കേണ്ടത്.
താല്‍പരമുള്ള അപേക്ഷകര്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലെ https://www.hajcommittee.gov.in പില്‍ഗ്രിം ലോഗിന്‍ പേജില്‍ ലോഗിന്‍ ചെയ്യുകയും അവരുടെ സന്നദ്ധത രേഖപ്പെടുത്തുകയും വേണം. കണ്ണൂരിലേക്ക് മാറാന്‍ താല്‍പര്യമുള്ളവര്‍ YES ('Y') എന്നത് തിരഞ്ഞെടുക്കുക. ഓണ്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 23. അതിന് ശേഷം അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. മൊത്തം ലഭിക്കുന്ന അപേക്ഷകളില്‍ കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ ലഭ്യമായ സീറ്റുകളിലേക്ക് ആവശ്യമെങ്കില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പിലൂടെ (ഹജ്ജ് പോളിസി നറുക്കെടുപ്പ് മാനദണ്ഡം) അപേക്ഷകരെ തെരഞ്ഞെടുക്കും. ഇത് സംബന്ധിച്ച എല്ലാ നടപടികളും 2025 മാര്‍ച്ച് 25 നകം പൂര്‍ത്തിയാക്കും. കൂടാതെ എല്ലാ വിവരങ്ങളും തിരഞ്ഞെടുക്കപ്പെടുന്ന തീര്‍ത്ഥാടകരെ SMS/WhatsApp വഴി അറിയിക്കും. പില്‍ഗ്രിം ലോഗിനിലൂടെ പോര്‍ട്ടലില്‍ അവരുടെ പുതുക്കിയ എംബാര്‍ക്കേഷന്‍ മുന്‍ഗണന കാണാനും കഴിയും.
- Log in to post comments