Post Category
ദര്‍ഘാസ് ക്ഷണിച്ചു
മലപ്പുറം താലൂക്ക് ആശുപത്രിയിലെ കാന്റീന്‍ 2025 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ നടത്തുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവയില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 24 ഉച്ചയ്ക്ക് 12.
ലഭിച്ചിരിക്കുന്ന ദര്‍ഘാസുകള്‍ പരസ്യലേലത്തിനു ശേഷമായിരിക്കും തുറക്കുക. ദര്‍ഘാസ് നല്‍കിയ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ മാത്രമേ പരസ്യലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ. പരസ്യലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 25 ന് രാവിലെ 11.00 മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ എത്തണം. ദര്‍ഘാസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയത്ത് മലപ്പുറം താലൂക്ക് ആശുപ്രതി ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0483 2734866.
date
- Log in to post comments