Post Category
വനിതാ ജീവനക്കാരെ ആദരിച്ചു
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പള്ളിക്കല്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറിയിലെ വനിതാജീവനക്കാരെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ആദരിച്ചു. കാത്തിരിപ്പ് ഹാളില്‍ സ്ഥാപിച്ച ടി വി സ്വിച്ച് ഓണ്‍, അമ്മയുംകുഞ്ഞും മുറി, വായനായിടം എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജഗദീശന്‍, പഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാര്‍, ആശുപത്രി വികസന സമിതി അംഗങ്ങളായ രവീന്ദ്രന്‍ പിള്ള, അനു. സി. തെങ്ങമം തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments