അറിയിപ്പുകള്‍ 1
അപേക്ഷ ക്ഷണിച്ചു
പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ വരുന്ന രാമമംഗലം പഞ്ചായത്തിലെ 13-ാം വാർഡിലെ കോരങ്കടവ് അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിലേക്കുള്ള നിയമനത്തിന് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ വാർഡിൽ സ്ഥിരതാമസക്കാരായിരിക്കണം.
വാർഡിൽ അർഹതപ്പെട്ട അപേക്ഷകർ ഇല്ലാത്തപക്ഷം സമീപവാർഡുകളായ ഒന്ന്, രണ്ട്, നാല്, അഞ്ച്,12 വാർഡുകളിലെ അപേക്ഷകരേയും പരിഗണിക്കും. പ്ലസ് ടു യോഗ്യതയുള്ളവർക്ക് വർക്കർ തസ്തികയിലേക്കും, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം.
അപേക്ഷകർ 2025 ജനുവരി ഒന്നിന് 35 വയസ് തികയാത്തവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ വിദ്യാഭ്യാസം, പ്രായം, ജാതി,മതം , സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 10- ന് ഉച്ചക്ക് രണ്ടു വരെ നേരിട്ടോ തപാൽ മാർഗമോ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കണം.
അപേക്ഷയോടൊപ്പം അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്.
താൽപര്യപത്രം ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിലെ 24 അങ്കണവാടികൾക്ക് ഫർണീച്ചറുകൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസിയിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം.
ഫോൺ :0485 2274404
- Log in to post comments