Skip to main content

*ലോക ഉപഭോക്തൃദിനം ആചരിച്ചു*

പൊതുവിതരണ വകുപ്പ്  ലോക ഉപഭോക്തൃദിനം ആചരിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടി കൽപ്പറ്റ നഗരസഭാ വാർഡ് കൗൺസിലർ  ടി. മണി  ഉദ്ഘാടനം ചെയ്തു.  ജില്ലാ ഉപഭോക്തൃ സുരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ സുസ്ഥിര ജീവിത ശൈലിയിലേക്ക് ശരിയായ മാറ്റം എന്ന വിഷയത്തിൽ  എസ് ഹീരജ വിഷയവതരണം നടത്തി.  ജില്ലാ സപ്ലൈ ഓഫീസർ ജയദേവൻ, അസിസ്റ്റന്റ് രജിസ്ട്രാർ വിനോദ്, സി.ആർ.ഡി.സി അംഗം സുഭഗൻ, ഡിക്‌സൺ എന്നിവർ സംസാരിച്ചു.

 

date