Skip to main content

തൊഴില്‍ മേള 22 ന്

മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തൊഴില്‍ മേള മാര്‍ച്ച് 22 ന് ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഓളം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ, ബിടെക് യോഗ്യതയുള്ള 18നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.  രാവിലെ 10 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം.  സൗജന്യ രജിസ്‌ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങള്‍ അറിയുന്നതിനും https://forms.gle/WZLPVDe9KmNwo8un6 സന്ദര്‍ശിക്കുക.  ഫോണ്‍: 0479-2344301, 9446765246.
(പിആർ/എഎൽപി 846)

date