Skip to main content

മികച്ച നിക്ഷേപ സമാഹരണം നടത്തിയവരെ ആദരിച്ചു

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ എം പി കെ ബി വൈ, എസ് എ എസ് ഏജന്റുമാരെയും സ്റ്റുഡന്റ്സ് സേവിങ്സ് സ്കീമില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ സ്കൂളിനെയും ആദരിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. സ്റ്റുഡന്റ്സ് സേവിങ് സ്കീമില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ നദുവത്തുൽ ഇസ്ലാം യു പി സ്കൂളിലെ പ്രഥമാധ്യാപിക കെ എം ജസീന, ജില്ലയിൽ മികച്ച നിക്ഷേപ സമാഹരണം നടത്തിയ മഹിളാ പ്രധാൻ ഏജന്റ് ആർ ശ്രീകുമാരി അമ്മ, മികച്ച നിക്ഷേപ സമാഹരണം നടത്തിയ സ്റ്റാൻഡേർഡൈസ്ഡ് ഏജൻസി സിസ്റ്റം ഏജന്റ് വി മോഹൻകുമാർ, ജില്ലാ ഓഫീസിലും 12 ബ്ലോക്കുകളിലും മികച്ച കളക്ഷൻ നേടിയ മഹിളാ പ്രധാൻ ഏജന്റുമാർ തുടങ്ങിയവർക്കാണ് ജില്ലാ കളക്ടർ പുരസ്കാരം നൽകിയത്. ചടങ്ങിൽ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ എസ് പ്രശാന്ത് അധ്യക്ഷനായി. ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ വി ജി ജോൺ, അഡീഷണൽ ഡയറക്ടർ പി അജിത് കുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് നീനു ദയാപ്രകാശ്, അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ട് വി രാജീവ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഹെലൻ കുഞ്ഞുകുഞ്ഞ്, എം വൈ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി 847)

date