മാലിന്യ സംസ്കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകി രാമങ്കരിയില്‍ ബജറ്റ്
മാലിന്യ സംസ്കരണം, ശുചിത്വം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകി രാമങ്കരി ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷീന റെജപ്പൻ അവതരിപ്പിച്ചു. 18,20,21,000 രൂപ വരവും 18,07,40,000 രൂപ ചെലവും 42,56,893 രൂപ പ്രാരംഭ നീക്കി ബാക്കിയും ചേർന്ന് 55,46,893 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. അതിദരിദ്രരില്ലാത്ത പഞ്ചായത്തായി രാമങ്കരിയെ പ്രഖ്യാപിക്കാനായത് വലിയ നേട്ടമായി ബജറ്റ് അവതരണ വേളയിൽ ചൂണ്ടിക്കാട്ടി. 2025ൽ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും. ഭവന നിർമ്മാണത്തിനായി 1,72,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷി, കുടിവെള്ളം, മാലിന്യ നിർമ്മാർജനം, പാർപ്പിടം തുടങ്ങിയവയ്ക്കും പ്രാമുഖ്യം നൽകിയിട്ടുണ്ട്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ രാജുമോൻ അധ്യക്ഷനായി. ജനപ്രതിനിധികളായ സോളി ആൻ്റണി, കുഞ്ഞുമോൾ ശിവദാസ്, കെ റോഷ്ന, സൂര്യ ജിജിമോൻ, സജീവ് ഉതുംതറ,
രമ്യ സജീവ്, ഡെന്നി സേവ്യർ, കെ പി അജയഘോഷ്, മോൾജി രാജേഷ്, ബി സരിൻ കുമാർ, സെക്രട്ടറി ജെനിമോൻ, മറ്റു പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി 850)
- Log in to post comments