Skip to main content

തദ്ദേശസ്ഥാപനതല ശുചിത്വപ്രഖ്യാപനങ്ങൾ മാർച്ച് 30ന്;  22നും 23നും വിപുലമായ പൊതുവിട ശുചീകരണം

സംസ്ഥാന സർക്കാരിന്റെ അഭിമാന പരിപാടികളിലൊന്നായ മാലിന്യമുക്ത നവകേരളത്തിന്റെ തദേശസ്ഥാപനതല പ്രഖ്യാപനങ്ങൾ മാർച്ച് 30 ന് നടക്കും. ഇതിന് മുന്നോടിയായിപൊതുവിടങ്ങളിൽ അവശേഷിക്കുന്ന മാലിന്യം നീക്കുന്നതിന് 2223 തീയതികളിൽ തദ്ദേശസ്ഥാപന തലത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.  മാർച്ച് 17 മുതൽ ഏപ്രിൽ 5 വരെ ഗ്രാമപഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെ ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളടങ്ങിയ ഉത്തരവും തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കി. തദ്ദേശതല പ്രഖ്യാപനത്തിനു മുൻപ് അതത് വാർഡുപ്രഖ്യാപനങ്ങളും നടത്താൻ നിർദേശിച്ചിട്ടുണ്ട്.

മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന് മുന്നോടിയായാണ് തദ്ദേശസ്വയംഭരണ സ്ഥാപനതല പ്രഖ്യാപനം സംസ്ഥാനത്ത് ആകെ ഒറ്റ ദിവസമായി നടക്കുക. ശുചിത്വ പ്രഖ്യാപനത്തിന്റെ സ്മാരകമായി ഒരു സ്ഥലം കണ്ടെത്തി വൃത്തിയാക്കി അവിടെ ‘വേസ്റ്റ് ടു ആർട്’ വിഷയമാക്കി ഇൻസ്റ്റലേഷനുകള്‍ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനപ്രതിനിധികൾവിദ്യാർഥികൾഹരിതകർമസേനഎൻ.എസ്.എസ്എസ്.പി.സിസ്‌കൗട് ആൻഡ് ഗൈഡ്‌സ്റെസിഡന്റ്‌സ് അസോസിയേഷനുകൾജനകീയ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുന്നത്.

വാർഡുതലത്തിൽ ഹരിതകർമസേനാംഗങ്ങളുടേയും മറ്റും സഹകരണത്തോടെ ഏതാനും വർഷങ്ങളായി നടത്തിവരുന്ന പ്രവർത്തനത്തിലൂടെ മാലിന്യത്തിൽനിന്ന് വലിയതോതിൽ മോചനം നേടാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഏറെക്കാലമായി മാലിന്യം കൂടിക്കിടന്ന് പ്രശ്‌നമുണ്ടാക്കിയിരുന്ന ബ്രഹ്‌മപുരം ഉൾപ്പെടെ വൃത്തിയാക്കിക്കഴിഞ്ഞു. തദ്ദേശതലത്തിൽ നിലവിലുള്ള മാലിന്യക്കൂനകൾകൂടി നിർമാർജ്ജനം ചെയ്യുകയും തുടർന്ന് ഉണ്ടാകാതെ നോക്കുകയും ചെയ്യുന്നതിനുള്ള ബൃഹത്തായ കർമപദ്ധതിക്കാണ് സർക്കാർ രൂപംകൊടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് ‘വൃത്തി-2025’ എന്ന മെഗാ ഇവന്റ് സംഘടിപ്പിക്കുന്നുണ്ട്. 

പരിപാടികൾക്ക് മുന്നോടിയായി വാർഡുതല ശുചിത്വ പ്രഖ്യാപന സദസ്സുകൾക്ക് 17ന് തുടക്കമായി. 22 വരെ വാർഡുകളിലെ വീടുകളിൽ നിന്നുള്ളവരെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ശുചിത്വ പ്രഖ്യാപന സദസ്സുകൾ നടത്തും. മാർച്ച് 30ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറുവരെയാണ് തദ്ദേശ സ്ഥാപനതല ശുചിത്വപ്രഖ്യാപനം. ശുചിത്വ സന്ദേശ ജാഥയോടെ പരിപാടി ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലെ മികച്ച വീട്വാർഡ്സ്ഥാപനംറെസിഡന്റ്‌സ് അസോസിയേഷൻജനകീയ സംഘടനഹരിത വായനശാലഹരിത പൊതു ഇടംഹരിത അയൽക്കൂട്ടംഹരിത ടൗൺഹരിത വിദ്യാലയങ്ങൾ തുടങ്ങിയവയ്ക്ക് പുരസ്‌കാരങ്ങൾ നൽകും. ബ്ലോക്ക് തലത്തിൽ ഏപ്രിൽ മൂന്നിനാണ് സമാനമായ രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുക.

ഏപ്രിൽ അഞ്ചിന് ജില്ലാതലത്തിൽ ഒരുദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കൊപ്പം തദ്ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടമികച്ച പ്രവർത്തനം കാഴ്ചവച്ചവരും വിവിധ ഏജൻസികളിലെ ജില്ലാ-ബ്ലോക്ക്തല ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളുടെ പ്രതിനിധികളുമാണ് ഇതിൽ പങ്കെടുക്കുക. ജില്ലാതലത്തിലും ഒരു സ്ഥലം കണ്ടെത്തി ശുചിത്വപ്രഖ്യാപനത്തിന്റെ സ്മാരകമായി ഒരു ഇൻസ്റ്റലേഷൻ സ്ഥാപിക്കും. 

തദ്ദേശ ഭരണവകുപ്പ്തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻഹരിതകേരളം മിഷൻകുടുംബശ്രീക്ലീൻ കേരള കമ്പനികേരള ഖരമാലിന്യ കൈകാര്യ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വാർഡ്തലത്തിലുൾപ്പെടെ നിലവിലെ സ്ഥിതിവിവര റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ഇതുസംബന്ധിച്ച ഉത്തരവുപ്രകാരം ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുണ്ട്.

പി.എൻ.എക്സ് 1197/2025

date