Post Category
ബോക്സിങ് പരിശീലനം
ആലപ്പുഴ ജില്ലാ ബോക്സിങ് അസോസിയേഷൻ ജില്ലാ ഭരണകൂടത്തിന്റെ വേനൽ പാടം പദ്ധതിയിൽ ഉൾപ്പെടുത്തി സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ അവധിക്കാല ബോക്സിങ് പരിശീലനം ആലപ്പുഴ ജില്ലയിൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 മുതൽ മെയ് 28 വരെ വൈകുന്നേരം 3.30 മുതൽ 6.30 വരെ ആലപ്പുഴ ലിയോ 13 സ്‌കൂൾ ഗ്രൗണ്ടിലാണ് പരിശീലനം. 7 വയസ്സിനു മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ജില്ലാ സ്പോർട്‌സ് കൗൺസിൽ, ലിയോ 13 സ്‌കൂൾ, എന്നിവിടങ്ങളിലോ, 98471 97301 എന്ന നമ്പറിലോ ബന്ധപ്പെടുക.
(പിആർ/എഎൽപി 852)
date
- Log in to post comments