Skip to main content

ഓട്ടോറിക്ഷകൾ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണം

ഓട്ടോറിക്ഷ യാത്രാനിരക്കുകൾ സംബന്ധിച്ച് നിരവധിയായ പരാതികൾ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സാഹചര്യത്തിൽ താലൂക്കിലെ എല്ലാ ഓട്ടോ റിക്ഷകളിലും 2022 ഏപ്രിൽ 26 ലെ സർക്കാർ ഉത്തരവ് നമ്പർ 14/2022/ട്രാൻസ് പ്രകാരം പുതുക്കിയ നിരക്കുകൾ യാത്രക്കാർ കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.
 (പിആർ/എഎൽപി 854)

date