Post Category
എൻ എച്ച് എം വെബ്സൈറ്റ് പൊതുജനങ്ങൾക്ക്
ദേശീയ ആരോഗ്യദൗത്യം എറണാകുളം ജില്ലാ വെബ്സൈറ്റിൻ്റെ പ്രകാശനം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവഹിച്ചു.
ജില്ലയിൽ ദേശീയ നഗരാരോഗ്യപദ്ധതിയുടെ കീഴിൽ ലഭ്യമാവുന്ന
ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതിൻ്റെ ഭാഗമായാണ് വെബ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ആരോഗ്യ കേന്ദ്രങ്ങൾ, ലഭ്യമാവുന്ന സേവനങ്ങൾ, സഹായങ്ങൾ തുടങ്ങിയവ സൈറ്റിൽ ലഭിക്കും.
ജില്ലയിൽ 15 അർബൻ പ്രൈമറി ഹെൽത്ത് സെന്ററും ഒരു അർബൻ കമ്യൂണിറ്റി ഹെൽത്ത് സെന്ററുമാണ് ദേശീയ നഗര ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.
ഇതിനു പുറമെ കൊച്ചി കോർപ്പറേഷനിലും 13 നഗരസഭകളിലുമായി 48 നഗര ജനകീയാരോഗ്യകേന്ദ്രങ്ങളും ആരംഭിച്ചിച്ചിട്ടുണ്ട്.
വെബ്സൈറ്റ് വിലാസം: https://nhmekm.com/
date
- Log in to post comments