Post Category
അയ്യാ വൈകുണ്ഠ സ്വാമികൾക്ക് സ്മൃതി മന്ദിരം
അയ്യാ വൈകുണ്ഠ സ്വാമികൾക്ക് സ്മൃതി മന്ദിരം നിർമ്മിക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ച നാടാർ സംയുക്ത സമിതി ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹിക പരിഷ്‌ക്കർത്താവായ അയ്യാ വൈകുണ്ഠ സ്വാമികൾക്ക് ഉചിതമായ സ്മൃതിമന്ദിരം പണിയണമെന്നുള്ളത് കാലങ്ങളായുള്ള ആവശ്യമായിരുന്നു. തിരുവനന്തപുരം മണക്കാട് വില്ലേജിൽ സ്മൃതിമന്ദിരം നിർമ്മിക്കണമെന്നായിരുന്നു ആവശ്യം. വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
പി.എൻ.എക്സ് 1201/2025
date
- Log in to post comments