Skip to main content

വിവിധ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന്

ജില്ലയിലെ വിവിധ റോഡുകളുടെ പ്രവരൃത്തി ഉദ്ഘാടനം ഇന്ന് (നവംബര്‍ 26) പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. നാടുകാണി-മഞ്ചേരി-പരപ്പനങ്ങാടി റോഡിന്റെയും  മലപ്പുറം - കോട്ടപ്പടി - വലിയങ്ങാടി ബൈപാസിന്റെയും പ്രവൃത്തി ഉദ്ഘാടനം രാവിലെ 9.30ന് കിഴക്കേത്തലയില്‍ മന്ത്രി നിര്‍വഹിക്കും.  പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനാവും. മന്ത്രി കെടി ജലീല്‍, എം പി മാരായ പികെ കുഞ്ഞാലിക്കുട്ടി, എം ഐ ഷാനവാസ് എന്നിവര്‍ പങ്കെടുക്കും.
 
കനോലി കനാലിന് കുറുകെ ബദര്‍പള്ളി-കളരിപ്പടി റോഡ് തൂക്കുപാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും ഉച്ചയ്ക്ക് 12ന് കളരിപ്പടി റോഡില്‍  മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പണിയുന്നത്.
താനൂര്‍ മൂച്ചിക്കല്‍ - മഞ്ഞളാംപടി റോഡിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12.30ന് മന്ത്രി നിര്‍വഹിക്കും. വി അബ്ദുറഹ്മാന്‍ എംഎല്‍എ അധ്യക്ഷനാവും. ഇടി മുഹമ്മദ് ബഷീര്‍ എം പി. മുഖ്യാതിഥിയാവും
തിരൂര്‍ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം, താഴേപ്പാലം അപ്രോച്ച് റോഡ്, ശ്രമദാനം-പഴംകുളങ്ങര, പരിയാപുരം - പച്ചാട്ടിരി റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം വൈകീട്ട് 3.30ന് തിരൂര്‍ ടൗണ്‍ഹാള്‍ പരിസരത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. സി മമ്മുട്ടി എംഎല്‍എ അധ്യക്ഷനാവും.
കടുങ്ങാത്തുകുണ്ട് -കുറുകത്താണി, രണ്ടത്താണി - വാരിയത്ത് - കുറുകത്താണി റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം വൈകീട്ട് 4.30ന് കടുങ്ങാത്തുകുണ്ടില്‍ മന്ത്രി നിര്‍വഹിക്കും.

 

date