Skip to main content

ജെ.സി ഡാനിയൽ വെങ്കലപ്രതിമ നിർമ്മാണോദ്ഘാടനം 21 ന്

മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയലിന്റെ വെങ്കല പ്രതിമ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം 21 ന്  ഉച്ചക്ക് 2 മണിയ്ക്ക് സാംസ്‌കാരിക വകുപ്പ്  മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർസാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെഡയറക്ടർ ഡോ ദിവ്യ എസ് അയ്യർകെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺമാനേജിങ് ഡയറക്ടർ പ്രിയദർശനൻ പി എസ്ജെ.സി ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയൽ തുടങ്ങിയവർ പങ്കെടുക്കും. 

പി.എൻ.എക്സ് 1204/2025

date