Post Category
പനങ്ങാട് പഞ്ചായത്ത് ജാഗ്രതാസമിതി ശില്പശാല സംഘടിപ്പിച്ചു
പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജാഗ്രത സമിതി അംഗങ്ങൾക്കായി പനങ്ങാട് ഗ്രാമപഞ്ചായത്ത് ഗ്രന്ഥാലയം, ഐ സി ഡി എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല നടത്തി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്നുവരുന്ന അതിക്രമങ്ങൾക്കെതിരെ വാർഡ് തലത്തിൽ ക്രിയാത്മകമായ പ്രതിരോധം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കെ പ്രകാശിനി അധ്യക്ഷത വഹിച്ചു. അഡ്വ. ഒ കെ അഞ്ജു ക്ലാസ് എടുത്തു. ബാലുശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ സത്യജിത്ത്, ലൈബ്രറി കൗൺസിൽ അംഗം കെ കെ പത്മനാഭൻ, ഐ സി ഡി എസ് സൂപ്പർവൈസർ അജിത ടി തെറ്റത്ത്, ലൈബ്രേറിയൻയൻ ബിജു കുന്നുമ്മൽ മീത്തൽ തുടങ്ങിയവർ സംസാരിച്ചു
date
- Log in to post comments