അന്താരാഷ്ട്ര വനദിനാചരണം: ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
അന്താരാഷ്ട്ര വനദിനാചരണത്തോടനുബന്ധിച്ച് ഉത്തരമേഖല കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗവും കോഴിക്കോട് വനം ഡിവിഷനും ചേർന്ന് താമരശ്ശേരി റെയിഞ്ചിലെ വട്ടച്ചിറ കോളനി ഉന്നതി നിവാസികള്‍ക്കായി മനുഷ്യ -വന്യജീവി സംഘര്‍ഷ ലഘൂകരണവും കാട്ടുതീ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള വനംവകുപ്പിന്റെ പത്തിന പരിപാടിയുടെ ഭാഗമായാണ് ക്ലാസ്സ് നടത്തിയത്.
പരിപാടി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്‍ കീര്‍ത്തി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു ആഷിഖ് അലി ചടങ്ങില്‍ വിശിഷ്ടാതിഥിയായി. മുൻ റേഞ്ച് ഓഫീസര്‍ പ്രഭാകരന്‍ മനുഷ്യ -വന്യജീവി സംഘര്‍ഷ ലഘൂകരണവും കാട്ടുതീ ബോധവത്കരണവും എന്ന വിഷയത്തില്‍ ക്ലാസ് കൈകാര്യം ചെയ്തു. വട്ടച്ചിറ കോളനിയില്‍ പുതിയ വനസംരക്ഷണ സമിതി രൂപീകരിക്കുമെന്നും വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട കോളനി നിവാസികള്‍ അറിയിച്ച വിവിധ കാര്യങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി പരിഹരിക്കുമെന്നും കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
പരിപാടിയിൽ വാര്‍ഡ് മെമ്പര്‍മാരായ റോസിലി മാത്യു, സിസിലി ജേക്കബ്, ഊരുമൂപ്പന്‍ അയ്യപ്പന്‍, കനലാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.വി ഷൈരാജ്, അസിസ്റ്റന്റ്‌റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് സത്യപ്രഭ, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ എൻ ദിവ്യ, എൻ. ബിജേഷ്, എസ് എഫ്.ഒ., പ്രൊമോട്ടര്‍ ബി കെ ഓമന, പ്രമോട്ടര്‍ ആതിര തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments