Skip to main content

അക്കാദമിക് കോൺഫറൻസിലേക്ക് രജിസ്റ്റർ ചെയ്യാം

ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആന്റ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററും ഇൻഫർമേഷൻ ടെക്നോളജി വകുപ്പും മാർച്ച് 21, 22 തീയതികളിൽ “Translational AI : for Engineering Solutions for society” എന്ന വിഷയത്തിൽ അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം എസ്.പി ഗ്രാൻഡ് ഡെയ്സിൽ നടക്കുന്ന കോൺഫറൻസ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക മുഖ്യപ്രഭാഷണം നടത്തും. വിദ്യാർഥികൾ, സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, ഗവേഷകർ, വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ എന്നിവർക്ക് കോൺഫറൻസിലേക്ക് അപേക്ഷിക്കാം. രജിസ്ട്രേഷൻ ലിങ്ക് https://forms.gle/eAhx9g94pxpsNCqD8കൂടുതൽ വിവരങ്ങൾക്ക് : https://www.gecbh.ac.in/ഫോൺ : 7736136161, 9995527866.

പി.എൻ.എക്സ് 1210/2025

date