പി.സി ആന്‍ഡ് പി.എന്‍.ഡി.ടി ആക്ട് ഉപദേശക സമിതി യോഗം
ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട് പി.സി ആന്‍ഡ് പി.എന്‍.ഡി.ടി ആക്ട് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാതല ഉപദേശക സമിതി യോഗം ചേര്‍ന്നു. ജില്ലയിലെ പ്രധാന ആശുപത്രി സൂപ്രണ്ടുമാര്‍ക്കും പി.എന്‍.ഡി.ടിയുള്ള 133 സ്ഥാപന മേധാവികള്‍ക്കും പി.സി ആന്‍ഡ് പി.എന്‍.ഡി.ടി പരിശീലനം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. പുതിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍, നിലവിലെ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍, ഡോക്ടര്‍മാരുടെ മാറ്റം, മെഷിനുകളുടെ മാറ്റം എന്നിവ യോഗം അംഗീകരിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പി.എന്‍.ഡി.ടി നോഡല്‍ ഓഫീസര്‍ ഡോ. എം.എസ് അനു അധ്യക്ഷത വഹിച്ചു. പബ്ലിക്ക് പ്ലീഡര്‍ എ. രാജീവ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ആര്‍ ശ്രീഹരി, വിക്ടോറിയ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. സുമി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments