Post Category
എം.ബി.എ പ്രവേശനം
തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ ഫുള്‍ടൈം ബാച്ചിലേക്കുള്ള അഡ്മിഷന്‍ മാര്‍ച്ച് 22ന് രാവിലെ 10 മുതല്‍ ക്യാമ്പസില്‍ നടക്കും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണം ഉണ്ടാകും. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും ലഭിക്കും.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.kicma.ac.in, ഫോണ്‍: 9496366741, 8547618290.
date
- Log in to post comments