അറിയിപ്പുകള്‍
ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ ഓഫീസില്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ വിബില്‍ വിജയ് അധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
ലാപ്ടോപ്പുകള്‍ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു
സ്റ്റാര്‍സ് പദ്ധതി 2024-25 പ്രകാരം താമരശ്ശേരി ജി എച്ച് എസ് സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം ഗണിത ലാബിലേക്ക് ലാപ്ടോപ്പുകള്‍ വാങ്ങുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍ മാര്‍ച്ച് 26 ന് രാവിലെ 10 മണി വരെ സ്വീകരിക്കും. ഫോണ്‍ - 9497303504, 9496342731.
ലോക ക്ഷയരോഗ ദിനാചരണം: ജില്ലാതല ഉദ്ഘാടനം കോടഞ്ചേരിയില്‍
ലോക ക്ഷയരോഗ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി മരിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാര്‍ച്ച് 24ന് രാവിലെ 10 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ കുമാര്‍ സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയാവും.
- Log in to post comments