Post Category
തൊഴില്‍രഹിത വേതനം: ഗുണഭോക്താക്കൾ നേരിട്ട് ഹാജരാകണം
കൈനകരി ഗ്രാമപഞ്ചായത്തില്‍ നിന്ന് തൊഴില്‍രഹിത വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കളും മാര്‍ച്ച് 21, 22 തീയതികളില്‍ പകല്‍ 11 മണി മുതല്‍ നാലു മണി വരെ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണം. റേഷന്‍കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, വേതനം കൈപ്പറ്റുന്ന കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (മുന്‍തവണ ആനുകൂല്യം കൈപ്പറ്റാത്തവര്‍ മാത്രം), രസീത് എന്നിവകൂടി പരിശോധനക്ക് കൊണ്ടുവരണം. അല്ലാത്തപക്ഷം തുടര്‍ന്ന് ആനുകൂല്യം ലഭിക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 0477-2724235.
(പിആർ/എഎൽപി 858)
date
- Log in to post comments