Skip to main content

കെട്ടിടനിർമാണ പെര്‍മിറ്റ് ഫീസ്: അധിക തുക തിരികെ വാങ്ങാം

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ 2023 ഏപ്രില്‍ 10 മുതല്‍ പുതുക്കിയ കെട്ടിട നിർമാണ പെര്‍മിറ്റ് ഫീസ്  ഒടുക്കിയവരില്‍ നിന്നും അധികമായി ഈടാക്കിയ ഫീസ് ഗ്രാമപഞ്ചായത്തില്‍ നിന്നും തിരികെ വാങ്ങാനുള്ളവര്‍ മാര്‍ച്ച് 24 നകം അപേക്ഷയും അനുബന്ധ രേഖകളും ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണം.  മാര്‍ച്ച് 31 ന് ശേഷം ഈ തുക തിരികെ നല്‍കുന്നതല്ല എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
(പിആർ/എഎൽപി 859)

date