Skip to main content

ചെറുതന ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

ചെറുതന ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ (സബ് സെന്റർ) ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് 2022-23, 2023-24 ജനകീയ ആസൂത്രണ പദ്ധതി വഴിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ദീർഘകാലമായി സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് സബ് സെന്റർ പ്രവർത്തിച്ചിരുന്നത്. 581 ചതുരശ്ര അടിയുള്ള കെട്ടിടത്തിന് 28 ലക്ഷം രൂപയാണ് ചെലവ്. ജീവിതശൈലി ക്ലിനിക്, സ്ത്രീകൾക്കും കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള ക്ലിനിക്, കുടുംബാസൂത്രണ ക്ലിനിക്, മാസത്തിൽ ഒരിക്കൽ കുട്ടികൾക്കുള്ള കുത്തിവയ്പ് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും.
സബ് സെന്ററിൽ നടന്ന ചടങ്ങിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അധ്യക്ഷയായി. ദീർഘകാലം സബ് സെന്ററിന് സ്ഥലം നൽകിയ കുളങ്ങരമഠം നാരായണൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എ ശോഭ, ബ്ലോക്ക് പഞ്ചായത്തംഗം എൻ പ്രസാദ് കുമാർ, ചെറുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പത്മജ മധു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശോഭന, നിസാർ അഹമ്മദ്, ബിനു ചെല്ലപ്പൻ, ഡിപിഎം കോശി പണിക്കർ, ചെറുതന എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോ. രചന, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സിൻഡിക്കേറ്റ് അംഗം ശ്രീകുമാർ ഉണ്ണിത്താൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീദേവി അമ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി 861)

date