Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചെങ്ങന്നൂര്‍ ഗവ.വനിത ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 24 ന് നടക്കും. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡിലുള്ള എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. താത്പ്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകര്‍പ്പും സഹിതം മാര്‍ച്ച് 24 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0479 2457496.
(പിആർ/എഎൽപി 862)
date
- Log in to post comments