Post Category
കെ സ്മാര്‍ട്ട്: മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ അപേക്ഷകള്‍ നല്‍കാന്‍ കഴിയില്ല
തദ്ദേശ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ നഗരസഭകളില്‍ ഉപയോഗിച്ച് വരുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും (ജില്ല,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്) ഏര്‍പ്പെടുത്തുകയാണ്. ഇതിന്റെ വിന്യാസത്തിനും നടത്തിപ്പിനും നിരവധി ക്രമീകരണങ്ങള്‍ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടതുകൊണ്ട് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ പൊതുജനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ അപേക്ഷകള്‍ നല്‍കാന്‍ കഴിയില്ല. ഏപ്രില്‍ ഒന്നു മുതല്‍ ഒമ്പത് വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ് വെയറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഡെ. ഡയറക്ടര്‍ അറിയിച്ചു.
(പിആർ/എഎൽപി 863)
date
- Log in to post comments