Post Category
ഡ്രാഫ്റ്റ്‌സ്മാന്‍, ഓവര്‍സിയര്‍ ഒഴിവ്
ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ ആലപ്പുഴ ഡിവിഷന്‍, ചെത്തി സബ് ഡിവിഷന്‍ എന്നീ കാര്യാലയങ്ങളില്‍ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാന്‍, ഓവര്‍സിയര്‍ ഗ്രേഡ് രണ്ട് (സിവില്‍) തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് ദിവസ വേതാനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഐ.ടി.ഐ അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മാര്‍ച്ച് 26 ന് രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ കോടതിയ്ക്ക് എതിര്‍വശമുള്ള ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിവിഷന്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തിച്ചേരണം. ഫോണ്‍: 0477-2962710.
(പിആർ/എഎൽപി 864)
date
- Log in to post comments