Skip to main content

കൃഷി വകുപ്പ് ഡയറക്ടർ കുട്ടനാട് സന്ദർശിച്ചു

നെല്ല് സംഭരണത്തിലെ വിഷയങ്ങളും നെല്ലിൻ്റെ ഗുണനിലവാരം സംബന്ധിച്ചും നേരിട്ട് മനസിലാക്കുന്നതിന് കൃഷി വകുപ്പ്  ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ്റെ നേതൃത്യത്തിലുള്ള ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച  കുട്ടനാട് സന്ദർശിച്ചു. നീലംപേരൂർ, കാവാലം തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ്  സന്ദർശനം നടത്തിയത്. കർഷകരുമായി സംസാരിച്ച് കൊയ്ത്തിൻ്റെയും സംഭരണത്തിൻ്റെയും പുരോഗതി മനസിലാക്കി കർഷകർക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പ് നൽകി.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം

date