പോക്‌സോ സപ്പോർട്ട് പേഴ്‌സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ പോക്‌സോ അതിജീവിതരായ കുട്ടികളുടെ സപ്പോർട്ട് പേഴ്‌സൺമാരായി പ്രവർത്തിക്കാൻ സന്നദ്ധപ്രവർത്തകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ചൈൽഡ് ഡെവലെപ്‌മെൻറ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും മൂന്ന് വർഷം കുട്ടികളുടെ വിദ്യാഭ്യാസം, വികസനം, സംരക്ഷണം എന്നീ മേഖലയിൽ പ്രവൃത്തിപരിചയമോ വേണം. താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഏപ്രിൽ പത്തിനു വൈകിട്ട് 5 മണിക്ക് മുമ്പായി
അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കെ .വി എം ബിൽഡിംഗ്, അണ്ണാൻകുന്ന് റോഡ്,കോട്ടയം-686001 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ നമ്പർ: 0481 2580548, 8921972975
- Log in to post comments