മത്സ്യഫെഡ് മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി
മത്സ്യഫെഡ് 2025-26 വർഷത്തിൽ നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ അപേക്ഷിക്കാം. അപകടമരണത്തിനും അപകടം മൂലം സ്ഥിരമായ പൂർണ അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും 10 ലക്ഷം രൂപ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. അപകടത്തേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ചികിത്സാച്ചെലവിനത്തിൽ പരമാവധി ഒരു ലക്ഷം രൂപ വരെ ലഭിക്കും.
ആളൊന്നിന് 509 രൂപ പ്രീമിയം അടച്ച് പദ്ധതിയിൽ അംഗങ്ങളാകാം. പ്രാഥമിക മത്സ്യത്തൊളിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ വഴിയാണ് അംഗങ്ങളാകേണ്ടത്. മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ സ്വയം സഹായ സംഘങ്ങൾക്കും ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാം. പ്രായം 18 -70 വയസ്. വിശദവിവരങ്ങൾ മത്സ്യഫെഡ് കോട്ടയം ജില്ലാ ഓഫീസിൽ നിന്നും പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കും. ഫോൺ: 04829 216180,9526041246.
- Log in to post comments