Skip to main content

ഉപലോകായുക്തമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഹൈക്കോടതി റിട്ട.ജഡ്ജിമാരായ ജസ്റ്റിസ് വി.ഷെർസിയും ജസ്റ്റിസ് അശോക് മേനോനും ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് എൻ അനിൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ വിഞ്ജാപനം വായിച്ചു.

നിയമ വകുപ്പ് മന്ത്രി പി. രാജീവ്ഹൈക്കോടതി മുൻ ജഡ്ജിമാരായ  ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർജസ്റ്റിസ് കെ. പി. ബാലചന്ദ്രധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി  ഡോ. എ. ജയതിലക്മുഖ്യവിവരാവകാശ കമ്മീഷണർ ഹരി നായർഅഡിഷണൽ അഡ്വക്കേറ്റ് ജനറൽ  കെ.പി.ജയചന്ദ്രൻനിയമവകുപ്പ് സെക്രട്ടറി  കെ. ജി. സനൽകുമാർനിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർപോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി മെമ്പർമാരായ  അരവിന്ദ ബാബു,  സതീഷ് ചന്ദ്രൻഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് സ്‌പെഷ്യൽ അറ്റോർണി ടു ലോകായുക്ത  റ്റി.എ. ഷാജിബാർ കൗൺസിൽ മെമ്പർ അഡ്വ. ആനയറ ഷാജിതിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പള്ളിച്ചൽ എസ്. കെ. പ്രമോദ്കേരള ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം പ്രസിഡന്റ് അഡ്വ. എൻ. എസ്. ലാൽലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം സെക്രട്ടറി അഡ്വ. ബാബു പി. പോത്തൻകോട്ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്  കാർത്തിക്  തുടങ്ങി നിയമഉദ്യോസ്ഥതലങ്ങളിലെ പ്രമുഖർ  ചടങ്ങിൽ സംബന്ധിച്ചു.

പി.എൻ.എക്സ് 1225/2025

date