Skip to main content
0

സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്

 

സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 25-26 സാമ്പത്തിക വര്‍ഷ ബജറ്റ്. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ശശിധരന്‍ തോട്ടത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. 26.66 കോടി രൂപ പ്രാരംഭ ബാക്കി ഉള്‍പ്പെടെയുള്ള വരവും 24.21 കോടി രൂപ ആകെ ചെലവും 24.49 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് 80.40 ലക്ഷം, ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം എന്നിവക്ക് 2.18 കോടി, റോഡുകള്‍ക്കായി 2.08 കോടി, ആരോഗ്യ മേഖലക്ക് 35.75 ലക്ഷം, ശുചിത്വ, ാലിന്യ സംസ്‌കരണ മേഖലക്ക് 34.97 ലക്ഷം, ാര്‍ഷിക മേഖലയ്ക്ക് 29.40 ലക്ഷം, മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 19.36 ലക്ഷം, മൃഗാശുപത്രി നിര്‍മ്മാണത്തിന് 40 ലക്ഷം, ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പുതുക്കി പണിയുന്നതിന് 30 ലക്ഷം, അംഗന്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി 17 ലക്ഷം , ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 15 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അനിഷ ആനന്ദ സദനം, അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ആര്‍എസ് ഷാജി, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date