അറിയിപ്പുകൾ
വായ്പ കുടിശ്ശിക നിര്‍മാര്‍ജന അദാലത്ത് സമയപരിധി നീട്ടി
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍ സിബിസി പദ്ധതി പ്രകാരം വായ്പ കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അദാലത്ത് പ്രകാരമുള്ള പലിശയിളവുകളോടെ തുക അടവാക്കി കുടിശ്ശിക നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. വിവരങ്ങള്‍ക്ക് പ്രൊജക്റ്റ് ഓഫീസര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ചെറൂട്ടി റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ -0495 2366156, 9188401612, pokzd@kkvib.org
കെല്‍ട്രോണില്‍ സമ്മര്‍ ക്യാമ്പ്
കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന വിജ്ഞാനവും വിനോദവും ഉള്‍പ്പെടുത്തിയുള്ള സമ്മര്‍ ക്യാമ്പിലേക്ക് മൂന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് മാര്‍ച്ച് 22 മുതല്‍ അപേക്ഷിക്കാം. ഫോണ്‍ - 8590605276, 0494 2697288.
- Log in to post comments