Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് 22 ന് ചേര്‍ത്തലയില്‍

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പ്  മാര്‍ച്ച് 22 ന് രാവിലെ 10 മണിക്ക് ചേര്‍ത്തല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. മിനിമം പ്ലസ് ടു യോഗ്യതയുള്ള 35 വയസില്‍ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ യോഗ്യതയുള്ള ചേര്‍ത്തല താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ഒറ്റത്തവണയായി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്  ആലപ്പുഴയിലേയും സംസ്ഥാനത്താകെയുമുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍, ജോബ്‌ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം. ഇതിനുള്ള സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കും. 
യോഗ്യരായവര്‍ റെസ്യൂമെ, ബയോഡാറ്റ, 250 രൂപ, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവയുമായി  മാര്‍ച്ച് 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ചേര്‍ത്തല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തിച്ചേരുക. ഫോണ്‍: 0477-2230624, 8304057735.
(പിആർ/എഎൽപി/874

date