Skip to main content

സ്ത്രീസുരക്ഷ ബോധവൽകരണക്ലാസ് സംഘടിപ്പിച്ചു

ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിന്റെയും ആറാട്ടുപുഴ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ "സ്ത്രീസുരക്ഷയും കരുതലും" എന്ന വിഷയത്തിൽ ബോധവൽകരണക്ലാസും പരിശീലനപരിപാടിയും സംഘടിപ്പിച്ചു. ആറാട്ടുപുഴ 14-ാം വാർഡ് കൃഷിഭവൻ ഹാളിൽ നടന്ന പരിപാടി വാർഡ് അംഗം സജു പ്രകാശ് ഉദ്ഘാടനം ചെയ്തു.  പന്ത്രണ്ടാം വാര്‍ഡ് അംഗം ബിനു പൊന്നൻ അധ്യക്ഷനായി. ക്രൈം ബ്രാഞ്ച് എ എസ് ഐമാരായ സുലേഖ പ്രസാദ്, ആശ.പി.എ, പ്രീത. പി, ദീപ. കെ.ഡി. എന്നിവർ ക്ലാസ് നയിച്ചു. പരിശീലനത്തില്‍ 60 വനിതകൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസീത സുധീർ, മൈമുനത്ത്, കുടുംബശ്രീ എഡിഎസ് അംഗങ്ങളായ സേതുകുമാരി, ഷൈനി തുടങ്ങിയവർ സംസാരിച്ചു.
(പിആർ/എഎൽപി/875)

date