Post Category
ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ
ആലപ്പുഴ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പാറ്റേണ്‍, സി.ബി.സി പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശികയായവര്‍ക്ക് ഒറ്റത്തവണയായി പലിശ, പിഴപ്പലിശ ഇളവുകളോടെ വായ്പ കുടിശ്ശിക തീര്‍പ്പാക്കാനുള്ള അവസരം (അദാലത്ത് പ്രകാരമുള്ളത് ) മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. കുടിശ്ശിക തുക യഥാസമയം അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഈ സുവര്‍ണ്ണാവസരം മുഴുവന്‍ വായ്പക്കാരും പ്രയോജനപ്പെടുത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547052341.
(പിആർ/എഎൽപി/884)
date
- Log in to post comments