Skip to main content

വേങ്ങൂരിൽ മിനി എം.സി.എഫുകൾ സ്ഥാപിച്ചു

ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തെ സഹായിക്കുന്നതിനും മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടി വേങ്ങൂർ ഗ്രാമ പഞ്ചായത്തിലെ 17 ഇടങ്ങളിൽ മിനി എം.സി.എഫുകൾ സ്ഥാപിച്ചു. പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9.49 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.  

 

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് സെക്രട്ടറി സിബി കൊന്താലം, അസിസ്റ്റന്റ് സെക്രട്ടറി സുധീഷ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ജിനു ബിജു, വിനു സാഗർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date