Skip to main content

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് സംഘടിപ്പിച്ചു

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ 

100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ത്രൈമാസ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് ആയ സ്വീറ്റ് ഇംഗ്ലീഷ് -സ്പീക്ക് ഇംഗ്ലീഷ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെയും വി രവീന്ദ്രൻ മെമ്മോറിയൽ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകർക്കാണ് കോഴ്സ് സംഘടിപ്പിച്ചത്. 

 

പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് നിർവഹിച്ചു. 

 

വിദ്യാർത്ഥികൾ, തൊഴിൽ അന്വേഷകർ, വീട്ടമ്മമാർ, മുതിർന്ന പൗരന്മാർ എന്നിങ്ങനെ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്ക് സംയുക്തമായി ആസൂത്രണം ചെയ്തിട്ടുള്ള അവധിക്കാല തീവ്ര കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം ഏപ്രിൽ 21ന് ആരംഭിക്കും എന്ന് പ്രസിഡൻ്റ് പറഞ്ഞു.

 

പഠിതാക്കൾ ഇംഗ്ലീഷിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ചടങ്ങിൽ പ്രകാശനം ചെയ്തു. ഇംഗ്ലീഷിൽ വിവിധ കലാപരിപാടികൾ അവതരിപ്പിcchu. ദേശീയ അധ്യാപക അവാർഡ് ജേതാവായ മാത്യു ചെറിയാൻ ആണ് പരിശീലകൻ.

 

വൈസ് പ്രസിഡൻറ് പുഷ്പ പ്രദീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പി വി പൗലോസ്, സിഡിഎസ് ചെയർപേഴ്സൺ കവിത മധു എന്നിവർ സംസാരിച്ചു.

date