Skip to main content

പി അപ്പുക്കുട്ടൻ മാസ്റ്ററുടെ വിയോഗം പുരോഗമന സാംസ്‌കാരിക സമൂഹത്തിന് തീരാനഷ്ടം: മന്ത്രി ഡോ. ആർ ബിന്ദു

പുരോഗമന കലാസാഹിത്യ സംഘം മുൻ സെക്രട്ടറിയും പ്രശസ്ത നിരൂപകനുമായ പി. അപ്പുക്കുട്ടൻ മാസ്റ്ററുടെ നിര്യാണത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അനുശോചനം രേഖപ്പെടുത്തി. അധ്യാപകൻസാംസ്‌കാരിക പ്രഭാഷകൻസാഹിത്യ നിരൂപകൻനാടകപ്രവർത്തകൻകലാസ്വാദകൻ എന്നിങ്ങനെ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമായിരുന്നു അപ്പുക്കുട്ടൻ മാസ്റ്റർ എന്ന് മന്ത്രി പറഞ്ഞു. പുരോഗമന സാംസ്‌കാരിക സമൂഹത്തിന് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതായും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ് 1237/2025

date