*ലഹരിക്കെതിരെ കൈകോര്‍ക്കാന്‍ കുടുംബശ്രീ *
ലഹരിക്കെതിരെ കൈകോര്‍ക്കാന്‍ കുടുംബശ്രീ മുന്നിട്ടിറങ്ങുന്നു. കുടുംബശ്രീ മിഷനും എക്‌സൈസ് വകുപ്പും സംയുക്തമായി ലഹരി വിമുക്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ലഹരിക്കെതിരെ സ്‌നേഹിതക്കൊപ്പമെന്ന ക്യാമ്പയിന്‍ ജന്‍ഡര്‍ വികസന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ലഹരി ഉപയോഗം തടയുന്നതിന്റെ ആദ്യഘട്ടം കുടുംബങ്ങളില്‍ നിന്ന് തുടങ്ങണമെന്ന ആശയം മുന്‍നിര്‍ത്തിയാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ നടന്ന ക്യാമ്പയിന്‍ നഗരസഭാ അധ്യക്ഷന്‍ ടി.കെ രമേശന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. പി മോഹന്‍ ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. എക്‌സൈസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ഷാജി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ലിഷ ടീച്ചര്‍, ഷാമില ജുനൈസ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഷീബ ചാക്കോ, പി.ആര്‍ നിഷ, എ.സി ഹേമ, പ്രിയ വിനോദ്, ബിന്ദു പ്രമോദ് ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments